ലോക ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം, എട്ട് മെഡല്‍ നേടുന്ന ആദ്യ താരം

സൈബീരിയ: ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനല്‍ രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് തോറ്റതോടെയാണ് മേരിയെ വെങ്കലം തേടിയെത്തിയത്. ഇതോടെ ലോകചാമ്ബ്യന്‍ ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന് റെക്കാഡ് മേരിക്കോമിന് സ്വന്തം. മേരിക്കോമിനെ 4-1 സെറ്റിന് തോല്‍പ്പിച്ച തുര്‍ക്കി താരം ഞായറാഴ്ച റഷ്യയുടെ ലിലിയ എയ്റ്റേബേവയെ ഫൈനലില്‍ നേരിടും.

ഇതോടെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. റിയോ ഒളിമ്ബിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ക്വാര്‍ട്ടറില്‍ ഇടിച്ചിട്ടാണ് മേരികോം സെമിയില്‍ പ്രവേശിച്ചത്.

ആറുതവണ ലോക ചാമ്ബ്യനായിട്ടുള്ള മേരികോം 51 കി.ഗ്രാം വിഭാഗത്തില്‍ തന്റെ എട്ടാം ലോക മെഡല്‍ ഉറപ്പാക്കിയതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോക ചാമ്ബ്യന്‍ഷിപ്പ് മെഡലുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കാഡിനും അര്‍ഹയായി.

ഏഴ് മെഡലുകള്‍ നേടിയിട്ടുള്ള ഫെലിക്‌സ് സാവോണിനെയാണ് മേരികോം മറികടന്നത്. ആറ് മെഡലുകള്‍ നേടിയിട്ടുള്ള കാത്തീ ടെയ്‌ലറെ മറികടന്നാണ് ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരികോം സ്വര്‍ണം നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *