ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. ഈമാസം 29 മുതല്‍ 31 വരെയാണ് സൗദിയില്‍ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.
