‘എല്ലാദിവസവും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും’; സഹിക്കവയ്യാതെ ആയപ്പോള്‍ യുവാവ് കോണ്‍ട്രാക്ടറെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി

റാഞ്ചി: സ്വവര്‍ഗാനുരാഗിയായ മേലധികാരിയുടെ ലൈംഗികാതിക്രമത്തില്‍ മനം മടുത്ത യുവാവ് അയാളെ കൊലപ്പെടുത്തി.28കാരനായ ശങ്കര്‍ കുമാര്‍ പസ്വാന്‍ എന്ന തൊഴിലാളിയാണ് സന്തോഷ് സിങ്ങിനെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം.

സന്തോഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം മൂന്നായി വെട്ടിമുറിക്കുകയും ചെയ്തു. തലമുറിഞ്ഞ രീതിയില്‍ മൃതദേഹം മാനസസരോവര്‍ ഡാമിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കോണ്‍ട്രാക്ടര്‍ തൊഴിലാളിയായ തന്നെ സന്ദീപ് സിങ്ങ് ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി ശങ്കര്‍ കുമാര്‍. ശാരീരിക ബന്ധത്തിന് എല്ലാ ദിവസവും നിര്‍ബന്ധിക്കുമായിരുന്നു. ജോലിയില്‍ തുടരണമെങ്കില്‍ വഴങ്ങണമെന്ന് ബോസ് ഭീഷണിപ്പെടുത്തിയിരുന്നതായും ശങ്കര്‍ പറഞ്ഞു. പീഡനം സഹിക്കാന്‍ വയ്യാതായതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്.

മദ്യപിച്ചുകൊണ്ടിരുന്നതിന്റെ ഇടയ്ക്കാണ് ശങ്കര്‍ സന്ദീപ് സിങ്ങിനെ ആക്രമിച്ചത്. മദ്യപിച്ച്‌ ലക്കുകെട്ടിരുന്നതിനാല്‍ സന്ദീപിനെ കീഴടക്കാന്‍ അധികം സമയമെടുത്തില്ല. കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തിയിട്ടും ദേഷ്യം അടങ്ങാത്തതിനാലാണ് ശരീരം വെട്ടിമുറിച്ചതെന്ന് ശങ്കര്‍ പൊലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *