തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ബുധനാഴ്ച കെഎസ്‌ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യുണിയനുകള്‍ തീരുമാനമെടുത്തത്.
