മഹാ ചുഴലിക്കാറ്റ് ; പൊന്നാനിയില്‍ ശക്തമായ കടലാക്രമണം

മ​ല​പ്പു​റം: ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് പൊ​ന്നാ​നി​യി​ല്‍ ശക്തമായ ക​ട​ലാ​ക്ര​മ​ണം. ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റിയതിനെ തുടര്‍ന്ന് ഇ​വ​രെ ക്യാമ്ബിലേക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യതിനാല്‍ ഇ​തി​നോ​ട​കം മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ പതിനഞ്ചിലേറെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ത​ക​ര്‍​ന്നു. എ​റ​ണാ​കു​ളം തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *