കൊച്ചി: മാവോയിസ്സ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ പിഎ ചുമത്തിയതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. പൊലിസിന്റേത് എടുത്തുചാട്ടമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതില്‍ പൊലിസിന് കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. നിയമ ദേദഗതി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
