ആലപ്പുഴ: മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും നിരപരാധികള്‍ക്കു മേല്‍ യുഎപിഎ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
