വൈദ്യുതോര്‍ജം ലാഭിക്കുകയെന്നത് അതിപ്രാധാനമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂളില്‍ നല്ല പാഠത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഊര്‍ജ്ജ സംരക്ഷണ പദ്ധതി ‘ഉജ്ജ്വല 2K19 ‘ യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യജീവിതത്തിനും സാമൂഹ്യ പുരോഗതിക്കും ഊര്‍ജം ഒഴിവാക്കാനാകില്ല. ഊര്‍ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ രണ്ടാമതൊരു പവര്‍ഹൗസിന്സാ ധ്യതയുണ്ട്. കൂടാതെ ഇടുക്കി ഡാമില്‍ സോളാര്‍ വൈദ്യുതി ഉല്പ്പാദിക്കുന്നതിനുള്ള സാധ്യതകളും വിദഗ്ദ്ധ സംഘം പഠിച്ചു വരുന്നു. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഊര്‍ജം ലഭിക്കുകയെന്നത് അതിപ്രധാനമാണ്.
വൈദ്യുത വിതരണത്തില്‍ പ്രസരണനഷ്ടം കുറയ്ക്കുന്നതിന് വൈദ്യുതലൈന്‍ ശൃംഗല നവീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റുകളും വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്ത് വൈദ്യംതി ഉപയോഗ നിയന്ത്രണത്തില്‍ കുട്ടികളും പങ്കാളികളാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
