തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്

പമ്ബ: ശബരിമല സീസണ്‍ ആരംഭിച്ച്‌ പത്തുദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. തീര്‍ത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളില്‍ നാലരലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇനിയും തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ അയവു വരുത്തിയതോടെ സന്നിധാനത്ത് പ്രതിഷേധക്കാരും കുറഞ്ഞു. അതേസമയം ശബരിമല ദര്‍ശനത്തിനായി ചില സ്ത്രീകള്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംരക്ഷണ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് പോലീസ്. ദര്‍ശനം നടത്തിയവരില്‍ ഇതരസംസ്ഥാനക്കാരാണ് അധികവുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *