മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

നാദാപുരം: മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായ യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ നമ്ബിയത്താംകുണ്ട് എലാംപറമ്ബത്ത് റഫീഖ് (29) ആണ് സി.ഐ. എ.വി.ജോണിന്റെ വലയിലായത് .

വളയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ ഇയാള്‍ അധികൃതരുടെ പിടിയിലായി . തുടര്‍ന്ന് മെഡിക്കല്‍പരിശോധനയ്ക്ക് ശേഷം പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

പ്രതിയുടെ തട്ടുകടയില്‍ ജോലിക്കാരിയായ മാതാവിനോടൊപ്പം വരുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത് . കേസില്‍ മാതാവ് അടക്കം അഞ്ച് പേരാണ് പ്രതിപട്ടികയില്‍ ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *