ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജനപ്രതിനിധികള്‍ മത്സരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച പണ്ടാഴിയില്‍ അങ്കണവാടി കെട്ടിടത്തിന്റെയും ഉല്ലാസ് ബദല്‍ സ്‌കൂള്‍ റോഡ് സമര്‍പ്പണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നായര്‍തോട് പാലത്തിന് 48 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഏത് വികസനവും യാഥാര്‍ത്ഥ്യമാവൂ. സ്ഥലം വിട്ട് കിട്ടുന്നതിലെ കാലതാമസം വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാവുകയാണ്. അങ്കണവാടിക്കായി സ്ഥലം വിട്ട് നല്‍കിയ വലിയ വീട്ടില്‍ കുടുംബത്തെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അബ്ദുല്‍ ഷുക്കൂര്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.ഉമ്മര്‍, കെ.വസന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ സി.ഒ ബാബുരാജ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
