ഡല്‍ഹിയില്‍ തീപിടുത്തം: ഫാക്ടറികെട്ടിടത്തില്‍ നിന്ന് വീടുകളിലേക്ക് തീപടര്‍ന്നു, 32 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആനന്ത് ഗഞ്ചില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.

അന്‍പതോളം പേരെ രക്ഷപെടുത്തിയെങ്കിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *