ഡൽഹി: അടുത്തിടെ കണ്ടതിൽ വച്ച് കൊടുംതണുപ്പിലാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും.
വെള്ളിയാഴ്ച 4 .2 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനിലയെങ്കിൽ ശനിയാഴ്ച അത് വീണ്ടും തഴുകയായിരുനെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. ശനിയാഴ്ച രാവിലെ 2 .4 ഡിഗ്രിയാണ് ഡൽഹിയിലെ കുറഞ്ഞ താപനില.ഡിസംബർ 14 നു ശേഷം ഡൽഹിയിൽ പല ദിവസങ്ങളിലും താപനില 15 ഡിഗ്രിക്ക് താഴെയാ യിരുന്നു.1901 നു ശേഷം ഇതാദ്യമായാണ് ഡൽഹിയിൽ ഡിസംബറിൽ താപനില ഇത്രയും താഴുന്നത്.ഇടതൂർന്ന മഞ്ഞിൽ ഡൽഹിയിലെ മിക്കയിടങ്ങളിലും കുറഞ്ഞ ദൃശ്യത അനുഭവപെട്ടു.ഇതു റെയിൽ ,റോഡ്, വ്യോമ ഗതാഗതങ്ങളെ ബാധിക്കുകയും ചെയ്തു
