ഗവര്‍ണര്‍ അതിരു കടക്കുന്നു; മുഖ്യമന്ത്രി മൗനം പാലിക്കുന്നു- രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ അതിരു കടക്കുന്നതാണ്. സാധാരണ രാഷ്ട്രീയക്കാരെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. നിയമസഭയുടെ അധികാരത്തിന് മേല്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ും ചെന്നിത്തല കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രിക്ക് ഗവര്‍ണറെ ഭയമാണ് ഗവര്‍ണര്‍ക്കു മുന്നില്‍ അദ്ദേഹം അനുസരണയുള്ള കുട്ടിയാവുന്നു. സി.പി.എം ഗവര്‍ണറെ വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രി വിമര്‍ശിച്ചില്ല’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *