നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി ലക്ഷ്യമിട്ടതിനെക്കാള്‍ കൂടിയേക്കും; വരുമാന പ്രതിസന്ധി നേരിട്ട് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും ഇത് 3.3 ശതമാനം എന്ന ലക്ഷ്യത്തെ ലംഘിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമപ്രകാരം സര്‍ക്കാരിന് ബജറ്റ് കമ്മി ലക്ഷ്യത്തില്‍ നിന്ന് അര ശതമാനം വരെ കവിയാന്‍ അനുവദിക്കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ഉല്‍പാദനത്തിലെ തകര്‍ച്ച, അല്ലെങ്കില്‍ സമ്ബദ്‌വ്യവസ്ഥ പ്രതീക്ഷിക്കാത്ത ധനപരമായ പ്രത്യാഘാതങ്ങളോടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവ ഉണ്ടാകുന്ന പക്ഷം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍കഴിയും.

സാമ്ബത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍ സര്‍ക്കാര്‍ വലിയ വരുമാന പ്രതിസന്ധി നേരിടുകയാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക ജിഡിപി കണക്കനുസരിച്ച്‌ രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥ മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്ബത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച നേടുമെന്നും പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനമാകുമെന്നും വ്യക്തമാക്കുന്നു. ജൂലൈയിലെ സര്‍ക്കാര്‍ ബജറ്റില്‍ പ്രവചിച്ച 11.5 ശതമാനം നോമിനല്‍ ജിഡിപിയെക്കാള്‍ കുറവാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *