കറ്റാനം : വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി മാധ്യമപ്രവര്‍ത്തകന്റെ പരാതി. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നും വീട്ടില്‍ നിന്നും വിളിച്ചിറക്കി കമ്ബിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയെന്നും പരിക്കേറ്റ സുധീര്‍ പോലീസിനു മൊഴി നല്‍കി.
ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് മീഡിയ സെന്റര്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മീഡിയ സെന്റര്‍ പ്രസിഡന്റ് അജികുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
