കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വയസുകാരി ആല്‍ഫൈനെ കൊന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് മൂന്നാമത്തെ കുറ്റപത്രത്തിലുള്ളത്. ജോളിയെ കൂടാതെ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകളായ ആല്‍ഫൈന് ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. ആല്‍ഫൈന് അപസ്മാരം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രചരിപ്പിച്ചു.
സാക്ഷി മൊഴികള്‍ കൂട്ടിയോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്ന് എസ്.പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
