കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുള്‍പ്പെടെ രണ്ടു പേര്‍ കുവൈറ്റില്‍ അറസ്റ്റില്‍. വ്യാജ കമ്ബനിയുടെ പേരില്‍ സന്ദര്‍ശക വിസ കച്ചവടം നടത്തിയ സ്വദേശിയും സഹായിയായ ഈജിപ്തുകാരനുമാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ശേഖരിച്ചശേഷം ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും 200മുതല്‍ 250 ദിനാര്‍ വരെ ഈടാക്കിയാണ് അവര്‍ വാണിജ്യ സന്ദര്‍ശക വിസ വിറ്റിരുന്നതെന്നു അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
