കൊല്ലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന ; രണ്ടംഗ സംഘം അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടംഗ സംഘത്തെ ചടയമംഗലം എക്‌സൈസ് സംഘം പിടികൂടി . നിലമേല്‍ സ്വദേശിയായ വിഷ്ണു കടയ്ക്കല്‍, കുമ്മിള്‍ സ്വദേശിയായ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത് . ചടയമംഗലം കുരിയോട് ഭാഗത്തു നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു .

പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് കിലോ കഞ്ചാവും നമ്ബര്‍പ്ലേറ്റ് ഇല്ലാത്ത ഒരു ബുള്ളറ്റും പിടിച്ചെടുത്തു . ഇതിനു മുന്‍പും യുവാക്കള്‍ സമാനമായ കേസുകളില്‍ കൊല്ലം, കരുനാഗപ്പള്ളി, ചടയമംഗലം എക്‌സൈസ് സ്റ്റേഷന്‍ പരിധികളില്‍ അറസ്റ്റിലായിട്ടുണ്ട് . സ്‌കൂള്‍ പരിസരങ്ങളില്‍ ചെറിയ അളവില്‍ കുട്ടികളെ ഉപയോഗിച്ച്‌ കഞ്ചാവ് വില്‍പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു . ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *