തൃത്താല:യു.എ.ഇ തൃത്താല ദേശം കൂട്ടായ്മയുടെ പ്രഥമ ദേശ നന്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തൃത്താല പോലീസ് സ്റ്റേഷനിലുള്ള ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സമീർ അലി, ജിജോ മോൻ, മികച്ച അധ്യാപകനുള്ള സംസ്ഥാന കർമ ശ്രേഷ്ഠ അവാർഡ് നേടിയ ഞാങ്ങാട്ടിരി സ്കൂളിലെ താഹിർ മാസ്റ്റർ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. പുരസ്കാര നിർവ്വഹണം തൃത്താല എസ്.ഐ എസ്.അനീഷ്
നിർവ്വഹിച്ചു.
തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ, മെമ്പർ സുജാത, ബ്ലോക്ക് മെംബർ ഹിളർ കെ.വി,
ഗോപാലകൃഷ്ണൻ മാസ്റ്റർ, ഹുസൈൻ തട്ടത്താഴത്ത്, പി.വി മുഹമ്മദലി, പി.വി ബീരാവുണ്ണി, എം.മുരളീധരൻ, പത്തിൽ അലി, എം.എൻ.നൗഷാദ്, യു.എ.ഇ തൃത്താല ദേശം കൂട്ടായ്മ ഭാരവാഹികളായ നസീർ കൊപ്പത്ത്, സജീർ ഏഷ്യാഡ്, ഹൈദർ തട്ടത്താഴത്ത്, സെയ്ത് തട്ടത്താഴത്ത്, ഷബീർ ഇസ്മായിൽ, ഷാഹിദ് ഫൈവ് സ്റ്റാർ, അനസ് മാടപ്പാട്ട്,ഷഫീഖ് കോടനാട്, മുഹമ്മദ് മോനായി, അനസ് പുലകത്ത്, നൗഷാദ് മേഴത്തുർ ,ലത്തീഫ് എം.എൻ, മുത്തു പത്തിൽ, മുസ്തഫ ദിൽബർ തുടങ്ങിയവർ സംസാരിച്ചു.
പുരസ്കാര ജേതാക്കൾ അവാർഡ് തുക ജീവകാരുണ്യ പ്രവർത്തനത്തിനായി ചടങ്ങിൽ കൈമാറി.
രണ്ട് കിഡ്നിയും പ്രവർത്തനരഹിതമായി ശസ്ത്രക്രിയ ആവശ്യമായ പരുതൂർ കൊളമുക്ക് സ്വദേശി അബ്ദുൾ മുത്തലിബ് തുക ഏറ്റുവാങ്ങി.
