ലീഗിന് പരുക്കില്ല

കോഴിക്കോട്-നിയമസഭാ തെഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് പരിക്കേല്‍ക്കില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. മാതൃഭൂമി ചാനല്‍ നടത്തിയ എക്‌സിറ്റ് പോളിലാണ് മുസ്്‌ലിം ലീഗിന് വലിയ ക്ഷീണം സംഭവിക്കില്ലെന്ന വിലയിരുത്തല്‍. ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. എന്‍.ഡി.എക്ക് മൂന്നു സീറ്റുകള്‍ വരെ ലഭിക്കാമെന്നും എക്‌സിറ്റ് സര്‍വ്വെയിലുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ട് ചെയ്തിറങ്ങിയവരെ കണ്ട് തയ്യാറാക്കിയതാണ് സര്‍വ്വെ.

യു.ഡി.എഫ് നാല്‍പത് സീറ്റിന് താഴേക്ക് ചുരുങ്ങുമെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ഇടതുമുന്നണിക്ക് എണ്‍പതിലേറെ സീറ്റുകള്‍ ലഭിക്കും. നിലവിലുള്ള മന്ത്രിമാരില്‍ കെ.ബാബു,എം.കെ.മുനീര്‍,കെ.എം.മാണി തുടങ്ങിയവര്‍ തോല്‍ക്കും. അഴീക്കോട് കെ.എം.ഷാജി വിജയിക്കുമെന്നും എക്‌സിറ്റ് ഫലം പ്രവചിക്കുന്നു.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുന്നതാകും ഈ തെരഞ്ഞെടുപ്പെന്നാണ് സര്‍വ്വെയിലെ വിലയിരുത്തല്‍. മുസ്്‌ലിം ലീഗ് യു.ഡി.എഫിലെ പ്രബലകക്ഷിയായി വളരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *