കോവിഡ് 19: പത്തനംതിട്ടയില്‍ 12 പേരുടെ പരിശോധനാ ഫലം ഇന്ന്‍ ലഭിക്കും; 5 പേര്‍ ഹൈറിസ്ക് കോണ്‍ടാക്റ്റില്‍

പത്തനംതിട്ട: കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന്‍ ലഭിക്കും. 25 പേരാണ് ഐസൊലേഷന്‍ വാര്‍‍‍ഡുകളിലുള്ളത് . ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്ബതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധദമ്ബതികളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *