സുരക്ഷയുടെ കവചമൊരുക്കി സംഘടനകൾ

മലപ്പുറം: കോവിഡ് വ്യാപനത്തിനെതിരെ സുരക്ഷയുടെ കവചമൊരുക്കി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും. വിവിധ രാഷ്ട്ര പാർട്ടികളും അവരുടെ പോഷക സംഘടനകളും, മത സംഘടകൾ,വ്യാപാരി സംഘടനകൾ, ക്ലബുകൾ , ലൈബ്രറികൾ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സജീവമായ സംഘടനകളാണ് കോവിഡ് പ്രതിരോധവുമായി രംഗത്തുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന് പരമാവധി പ്രചാരം ഈ സംഘടനകളും സ്ഥാപനങ്ങളും നൽകി വരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിന് പുറമെ ഓഫ് ലൈൻ പ്രവർത്തനങ്ങളും സജീവമാണ്.
കൊറോണ വൈറസ് ബാധ തടയുന്നതിന് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനാണ് സംഘടനകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇടക്കിടെ കൈകൾ കഴുകേണ്ടതിൻ്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി വരുന്നു. പൊതു സ്ഥലങ്ങളിൽ കൈകഴുകാനുള്ള വെള്ളവും ടാപ്പുകളും ഒരുക്കിയിട്ടുണ്ട്. പലയിടത്തും ടാക്സി ഡ്രൈവർമാരാണ് ഇക്കാര്യത്തിൽ മുന്നോട്ടുവന്നിട്ടുള്ളത്. രാഷ്ട്രീയ സംഘടനകളും കൈകഴുകാൻ ടാപ്പുകൾ ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസർ ബോട്ടിലുകളും പൊതു സ്ഥലങ്ങളിൽ ലഭ്യമാക്കി വരുന്നു.

അഞ്ചച്ചവിടി : കാളികാവ് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡായ പുളിയംകല്ല് ഡി.വൈ.എഫ്.ഐ യൂനിറ്റ് പൂച്ചപ്പൊയിൽ അങ്ങാടിയിൽ സ്ഥാപിച്ച ഹാൻഡ് വാഷ് കോർണർ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി ഉൽഘാടനം ചെയ്തു.   കെ.പി.ഷബീബ് ( യൂനിറ്റ് സെക്രട്ടരി ) എ.സജിൽ (പ്രസിഡണ്ട്) എൻ.എം.സലാം, പി.ബാലൻ, സനൂപ് കെ., എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *