മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

മക്ക: കര്‍ഫ്യൂ സമയം മക്കയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയാണ് ഇത്. അജിയാദ്, അല്‍മസാഫി, മിസ്ഫല, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂന്ന മുതല്‍ പുതിയ കര്‍ഫ്യൂ സമയം നിലവില്‍ വന്നത്.

മക്ക നഗരത്തില്‍ 15 മണിക്കൂര്‍ കര്‍ഫ്യൂ നേരത്തെ തന്നെ നിലവിലുണ്ട്. അതില്‍ തന്നെ ചില ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ഭക്ഷ്യ വസ്തുക്കളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാനും ആതുരാലയങ്ങളിലേക്കും പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചക്ക് ശേഷം മൂന്നു വരെ പോകാന്‍ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *