കുവൈറ്റില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 289 ആയി !

കുവൈറ്റ്: രാജ്യത്ത് പുതിയതായി 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 289 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. 11 സ്വദേശികളും 2 ബംഗ്ളാദേശ് സ്വദേശികളുമുണ്ട്.

അതേസമയം 82 കാരിയായ വയോധിക ഇന്ന് കൊറോണ ബാധയില്‍ നിന്നും രോഗമുക്തയായ വാര്‍ത്ത കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് അഭിമാനം പകരുന്നതാണ്.

പ്രായമേറിയവരില്‍ കൊറോണ പിടിപെട്ടാല്‍ ഇവരെ ഹൈ റിസ്ക് കാറ്റഗറിയിലാണ് കണക്കാക്കുക. അത്തരമൊരാള്‍ രോഗമുക്തയായി ആശുപത്രി വിടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റത്തിന്റെ വിജയമായാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *