മുംബൈയില്‍ കോവിഡ് ബാധിച്ച്‌ തലശ്ശേരി സ്വദേശി മരിച്ചു;ബന്ധുക്കള്‍ നിരീക്ഷണത്തില്‍

മുംബൈ മുംബൈയില്‍ കോവിഡ് ബാധിച്ച്‌ തലശ്ശേരി സ്വദേശി മരിച്ചു. കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. സാക്കിനാക്കയില്‍ വര്‍ക്ഷോപ്പ് ഉടമയായ അശോകന്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം വന്നത്.

പനിയും തൊണ്ടവേദനയേയും തുടര്‍ന്ന് 4 ദിവസം മുന്‍പാണ് ഇയാളെ ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും രാജെവാഡി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *