ആരോ​ഗ്യ പ്രവര്‍ത്തകരോട് മോശം പെരുമാറ്റം ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച്‌ വഴിയില്‍ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ആള്‍ അറസ്റ്റില്‍ . നെടുമ്ബാശേരി പിരാരൂര്‍ സ്വദേശി സോജനാണ് പോലീസിന്റെ പിടിയിലായത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തില്‍ പല പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടം കൂടിയ സംഘത്തോട് വീട്ടില്‍ കയറാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ തട്ടിക്കയറിയത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *