മുന്‍കരുതല്‍ വേണം

കൊല്ലം: മഴക്കാലരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തംഎ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മലിനജലം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ ഉപയോഗിക്കുന്നതിലൂടെയും വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവുമാണ് രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, പഴകിയ ഭക്ഷണ സാധനങ്ങള്‍, വഴിവക്കില്‍ വിതരണം ചെയ്യുന്ന സുരക്ഷിതമല്ലാത്ത ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക, തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക, ആഹാരത്തിന് മുന്‍പും പിന്‍പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ രോഗപ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. രോഗം ബാധിച്ചവര്‍ എത്രയും പെട്ടന്ന് ചികിത്സ തേടണം. നിര്‍ജലീകരണത്തിനുള്ള ഒ ആര്‍ എസ് പാക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സബ് സെന്ററുകളിലും ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *