ജമ്മുകശ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ് . ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് എന്ന എന്‍.ജി.ഒ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കണമെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സൗകര്യവും സാങ്കേതികവിദ്യയും ആവശ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
