ന്യൂദല്‍ഹി: റമദാന് ശേഷം ഈദ് എത്തുമ്പോഴേക്കും രാജ്യം കൊറോണ വൈറസില്‍ നിന്ന് മുക്തമാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യാശ. പരിശുദ്ധ റമദാനില്‍ മുസ്്‌ലിം മതവിശ്വാസികള്‍ക്ക് ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തിലാണ് ഈ പ്രത്യാശ പങ്കുവെക്കുന്നത്.
എല്ലാവര്‍ക്കും റംസാന്‍ മുബാറക്ക്. എല്ലാവരുടെയും സുരക്ഷക്കും അഭിവൃദ്ധിക്കും സൗഖ്യത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.ദയയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും സമൃദ്ധിയുമായാണ് പരിശുദ്ധമാസം എത്തിയിരിക്കുന്നത്. കോവിഡ് രോഗത്തിനെതിരായ യുദ്ധത്തില്‍ വിജയിക്കാനും ആരോഗ്യമുള്ള ലോകം സൃഷ്ടിക്കാനും നമുക്ക് കഴിയണം. കഴിഞ്ഞ വര്‍ഷത്തെ റംസാന്‍ കാലത്ത് ഈ വര്‍ഷം ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആരും കണക്കുകൂട്ടിയിട്ടുണ്ടാകില്ല.-പ്രധാനമന്ത്രി പറഞ്ഞു.ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഈ റംസാന്‍ കാലം ക്ഷമയുടെയും സന്‍മാര്‍ഗത്തിന്റെയും സേവനത്തിന്റെയും മാതൃകയാക്കി മാറ്റാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു. തന്റെ മന്‍കി ബാത്ത് റേഡിയോ പ്രഭാഷണത്തിലും നരേന്ദ്രമോദി മുസ്്‌ലിംകള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നു.
Attachments area
