പ്രവാസികളെ തിരികെ എത്തിക്കാന്‍ ഇന്ത്യന്‍ നേവിയുടെ മൂന്ന് യുദ്ധ കപ്പലുകള്‍ ഗള്‍ഫിലേക്ക്

ന്യൂഡെല്‍ഹി: ഒടുവില്‍ പ്രവാസികള്‍ക്ക് മുന്നില്‍ കേന്ദ്രം വഴങ്ങുന്നു എന്ന് സൂചനകള്‍. ഗള്‍ഫ് രാജ്യങ്ങളുലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ മൂന്ന് യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ നേവി സജ്ജമാക്കിയതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയ്ക്കായി തയ്യാറെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നേവിയുടെ നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎന്‍എസ് പെമിസ് എന്ന ഏറ്റവും വലിയ യുദ്ധക്കപ്പലും, മറ്റ് രണ്ട് എല്‍പിഡി (ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്)കളുമാണ് തയ്യാറെടുത്തിരിക്കുന്നത്. കപ്പല്‍ ജോലിക്കാര്‍ക്ക് പുറമെ 1000 ആളുകളെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് പെമിസ് എന്ന യുദ്ധക്കപ്പല്‍. സാമൂഹിക അകലം പാലിച്ചുകൊണ്ട് 850 ആളുകളെ കൊണ്ടുവരാം. മറ്റ് രണ്ട് കപ്പലുകളിലുമായി നൂറുകണക്കിന് ആളുകളെ കൊണ്ടുവരാന്‍ സാധിക്കും. പോര്‍ട്ട് ബ്ലെയറിലും, കൊച്ചിയിലും വിശാഖപട്ടണത്തുമുള്ള മറ്റ് എട്ട് കുംഭീര്‍ ക്ലാസ് കപ്പലുകളും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *