അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ട യുവതിയുടെ ചെവി പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ട ചൈനയിലെ ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാങ് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് ആദ്യമൊന്നും കാര്യം പിടികിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ‘ഓട്ടോസ്‌കോപി’ ചെയ്തു നോക്കിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഡോക്ടര്‍ കണ്ടത്.

ചെവിക്കകത്ത് ഒരു ജീവനുള്ള എട്ടുകാലി കൂടുകൂട്ടിയിരിക്കുന്നു. ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ എട്ടുകാലിയുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. ജീവന് ഭീഷണിയൊന്നും ഇല്ലാത്തതിനാല്‍ അത് ചെവിക്കകത്തെ കനാലിനുള്ളില്‍ വല കെട്ടി താമസം തുടങ്ങുകയായിരുന്നു. ഓട്ടോസ്‌കോപ്പിയിലൂടെ ഡോക്ടര്‍മാര്‍ കണ്ട ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചെറിയ എട്ടുകാലിയായിരുന്നതിനാല്‍ തന്നെ അത് ചെവിക്കകത്ത് കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, ഭാഗ്യം കൊണ്ടു മാത്രമാണ് കേള്‍വിത്തകരാറ് സംഭവിക്കാഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശേഷം എട്ടുകാലിയെ മരുന്നൊഴിച്ച്‌ മയക്കിയ ശേഷം പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *