മൂന്ന് പെണ്ണും രണ്ടാണും; ഒറ്റപ്രസവത്തില്‍ അഞ്ച് കുട്ടികള്‍

ലഖ്നോ: യു.പി സ്വദേശി യുവതിക്ക് ഒറ്റപ്രസവത്തില്‍ അഞ്ച് കുട്ടികള്‍. മൂന്ന് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് അനിത എന്ന യുവതി ബുധനാഴ്ച രാവിലെ ജന്മം നല്‍കിയത്.

സൂറത്ഗഞ്ചിലെ ആരോഗ്യകേന്ദ്രത്തിലായിരുന്നു പ്രസവം. രണ്ടാം തവണയാണ് ഇവര്‍ അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ ആണ്‍കുട്ടിയാണ് ഇവര്‍ക്കുള്ളത്.

അഞ്ച് കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായും അനിതയെ ബരാബാങ്കി ജില്ല ആശുപത്രിയില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും ഭര്‍ത്താവ് കുന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *