തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത് 190 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അപ്ഡേറ്റ് ചെയ്യുക. 190 കോടിയിലധികം രൂപയാണ് കോവിഡിന് മാത്രമായി മാര്‍ച്ച് 27-നുശേഷം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
