എറണാകുളം: മാലിദ്വീപില്‍ നിന്ന് 698 ഇന്ത്യക്കാരുമായി തിരിച്ച നാവികസേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി. രാവിലെ ഒമ്ബതേ കാലോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തുക. മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരില്‍ 19 പേര് ഗര്‍ഭിണികളും 14 പേര് കുട്ടികളുമാണ്. വിശദമായ പരിശോധന തുറമുഖത്ത് നടക്കുകയാണ്. എത്തിയവരില്‍ ഭൂരിപക്ഷം പേരും തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരാണ്.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസത്തേക്ക് കഴിയേണ്ടത്. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറില്‍ വീടുകളിലേക്ക് അയക്കും. പത്ത് എമിഗ്രേഷന്‍ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി കൊച്ചി പോര്‍ട്ടില്‍ ഒരുക്കിയത്.
കപ്പലില്‍ എത്തുന്നവരെ വിമാനത്താവളത്തിന് സമാനമായ രീതിയില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിവിധ ഘട്ടങ്ങളിലായാണ് പരിശോധിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
