വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റ്; 2 പേര്‍ അറസ്റ്റില്‍

പുല്ലാട് ; വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റിയതിനു വീട്ടുടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്ബനാട് ചേന്നമല ഓലിക്കല്‍ വീടിന്റെ മുകളില്‍ വാറ്റുമ്ബോള്‍ വീട്ടുടമ അനില്‍കുമാര്‍ (42), സഹായി തമിഴ്നാട് തിരുവിഴൈകോട് സ്വദേശി ചിത്രാസ് (30) എന്നിവരെയാണ് ഇന്നലെ 11.30ന് പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ലീറ്റര്‍ ചാരായവും 10 ലീറ്റര്‍ കോടയും വാറ്റുപകരണങ്ങളും സ്റ്റൗവും പിടിച്ചെടുത്തു.

കരാറുകാരനായ അനില്‍കുമാറും തട്ടു പണിക്കാരനായ ചിത്രാസും ലോക് ഡൗണില്‍ ഭാഗമായി ജോലിയില്ലാതെ വന്നതിനെ തുടര്‍ന്ന് ചാരായം നിര്‍മിച്ച്‌ സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എസ്‌എച്ച്‌ഒ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍.രാകേഷ്കുമാര്‍, ബി. രമേശന്‍, എഎസ്‌ഐ വിനോദ്കുമാര്‍, സിപിഒമാരായ ദീപു, സുധിന്‍ലാല്‍, സുശാന്ത്, സുനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *