കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു

കോന്നി: അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു. കോന്നി റേഞ്ചിലെ അരുവാപ്പുലം മിച്ചഭൂമി ഭാഗത്താണ് നൂറു കിലോയോളം തൂക്കം വരുന്ന കാട്ടുപന്നിയെ ഇന്നലെ രാത്രി കോന്നി റേഞ്ച് ഓഫീസര്‍ സലീം ജോസ് വെടിവെച്ചു കൊന്നത്.

പന്നിയുടെ ആക്രമണത്തില്‍ അരുവാപ്പുലം മേഖലയില്‍ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി ആള്‍ക്കാര്‍ ചികിത്സയിലാണ്. കോന്നി എം.എല്‍.എ. ജനീഷ്​ കുമാറി​​െന്‍റ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പന്നി ശല്യം അവസാനിപ്പിക്കാന്‍ വനം വകുപ്പ്​ ഇടപെടല്‍ നടത്തി വരികയായിരുന്നു. കോന്നി സി.എഫ്.ഒ ശ്യാം മോഹന്‍ ലാല്‍, അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാന്‍ മാര്‍ച്ച്‌ മൂന്നാം തീയതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ്​ ഇപ്പോള്‍ നടപ്പായത്​.

Leave a Reply

Your email address will not be published. Required fields are marked *