നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി; ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി| സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് ഗസ്റ്റ് റോളില്‍ വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കെ കെ ശൈലജക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച്‌ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യവുമായി
ഡി വൈ എഫ് ‌ഐ സംസ്ഥാന സെട്ട്രറിയേറ്റ് രംഗത്തെത്തി. നിപ്പയും കൊവിഡും ഉള്‍പ്പെടുന്ന മഹാമാരികളെ സര്‍ക്കാരും ജനങ്ങളും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചാണ് നേരിട്ടതെന്ന് ഡി വൈ എഫ്‌ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *