മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി എത്തിച്ച അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേര് കൊണ്ടോട്ടിയില്‍ അറസ്റ്റില്‍. മാരക മയക്കുമരുന്നായ മെറ്റാ ആംഫീറ്റമീന്‍ മയക്കുമരുന്നുമായി എടവണ്ണ വാളപറമ്പന്‍ അബ്ദുള്‍ ജസീല്‍ (24) മഞ്ചേരി പുല്‍പ്പറ്റ അരിമ്പ്രത്തൊടിയില്‍ മുഹമ്മദ് ജുനൈദ്(25) എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. പച്ചക്കറി വണ്ടിയില്‍ ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് കടത്തികൊണ്ടു വന്നത്. കോഴിക്കോട് ,മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു കച്ചവടം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
