ബാങ്കുകള്‍ ശനിയാഴ്ച തുറക്കില്ല

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്കുകള്‍ ശനിയാഴ്ചയും അടച്ചിടും. പലയിടത്തും കോവിഡ് സാമൂഹ്യവ്യാപനത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നിലവില്‍ ആദ്യശനി, രണ്ടാം ശനി എന്നീ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ശനിയും അവധിയാകും. പ്രവൃത്തി ദിവസങ്ങളില്‍ സാമൂഹക അലകം പാലിച്ച് ജാഗ്രതയോടെ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
നിലവില്‍ പല ബാങ്കുകളിലും ഇടപാടുകാര്‍ മുന്‍കൂട്ടി അനുമതി വാങ്ങിയശേഷം മാത്രം എത്തണമെന്ന് നിബന്ധനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *