മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ബാങ്കുകള്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിപ്പിക്കാം.
പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാര്‍ഡുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാര്‍ഡിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
