കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി വിദ്യാര്‍ഥികളും

മലപ്പുറം:കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ ഉപകരണങ്ങള്‍ നല്‍കി. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് കോവിഡ് ചികിത്സാകേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ബക്കറ്റും കപ്പും നല്‍കിയത്.
ഗ്രാമപ്പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് ബക്കറ്റും കപ്പുകളും പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസറും എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍ എം.ടി. മുര്‍ഷിദും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിക്ക് കൈമാറി.
പഞ്ചായത്തംഗം എം.ടി. ബഷീര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ. ഇസ്മായീല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *