അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതികള്‍ ആക്രമിച്ചു; ഒരു പോലീസുകാരന് വെട്ടേറ്റു, പ്രതികള്‍ വെട്ടിച്ച്‌ കടന്നു കളഞ്ഞു

തിരുവല്ല: അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു. സംഭവത്തിന് ശേഷം പോലീസുകാരെ വെട്ടിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു.

കവിയൂരില്‍ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിന്‍, ബിജിത് എന്നിവരാണ് പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തി കടന്നു കളഞ്ഞത്. ആയുധങ്ങളുമായാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *