തൃശൂര്‍: ഡാവിഞ്ചി സുരേഷിന്റെ കയ്യിലിരിക്കുന്ന സിംഹത്തല കണ്ടാല്‍ ആരും ഒരു ഞെട്ടും. ഒറിജിനല്‍ സിംഹമാണെന്നേ ആദ്യം തോന്നു. അടുത്തു ചെല്ലുമ്പോഴാണ് സുരേഷിന്റെ കരവിരുത് തെളിയുക.
ചൂലുകള്‍ ഉപയോഗിച്ച് കരകൗശല വിദ്യകൊണ്ട് സിംഹത്തിന്റെ തലയുണ്ടാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കലാകാരന് ഡാവിഞ്ചി സുരേഷ്.
ഈര്‍ക്കിള്‍ ചൂല്, പുല്ചൂല് എന്നിവ കൊണ്ടാണ് നിര്‍മാണം. മൂപ്പത് ഈര്‍ക്കിള്‍ ചൂലും പത്തു പുല്‍ചൂലും ചേര്‍ത്തൊരുക്കിയ സിംഹത്തലയില് സുരേഷിന്റെ കലാവൈഭവം ഗര്‍ജിക്കുന്നു.
നാലടിയാണ് വലുപ്പം. ചെറിയ കമ്പികളില്‍ വളയമുണ്ടാക്കി അതില്‍ ചൂലുകള്‍ ചേര്‍ത്ത് വെച്ച് രണ്ടു ദിവസം കൊണ്ടാണ് കാട്ടുരാജാവിനെ നിര്‍മിച്ചത്. വിവിധ മാധ്യമങ്ങളില്‍ കലാസൃഷ്ടികള്‍ ഒരുക്കുന്ന സുരേഷ് സാമൂഹ്യമാധ്യമങ്ങളിലൂടെ അതിന്റെ വിദ്യയും പറഞ്ഞു കൊടുക്കുന്നുണ്ട്. ചൂലുകൊണ്ടുള്ള ശില്‍പ്പം വേറിട്ടതും ആകര്‍ഷകവുമാണ്.
