കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപ കുറഞ്ഞ് 37800 രൂപയായി. തുടര്‍ച്ചയായ നാലു ദിവസം വില ഉയര്‍ന്നതിന് ശേഷമാണ് കുറഞ്ഞത്. ഡോളര്‍ വിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിന്റെ വിലകുറവിന് കാരണമായത്. ദേശീയ വിപണിയില്‍ തങ്കത്തിന്റെ വിലയില്‍ ഒരുശതമാനം ഇടിവുണ്ടായിട്ടുണ്ട്.
