മുംബൈ: താന്‍ പതിവായി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. ഡിസ്‌കവറി ചാനലിന്റെ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.
അക്ഷയ്കുമാര്‍ ആനപ്പിണ്ടം ഉപയോഗിച്ചുള്ള ചായ കുടിക്കാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് നടന്‍ മൂത്രം കുടിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. സ്ഥിരമായി ഗോമൂത്രം കുടിക്കാറുള്ളതിനാല്‍ ആനപ്പിണ്ട ചായ കുടിക്കുന്നത് പ്രശ്്‌നമുള്ള കാര്യമെല്ലെന്നായിരുന്നു മറുപടി. ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്കിലാണ് അഭിമുഖത്തിന്റെ ഷൂട്ടിംഗ് നടന്നത്. അടുത്ത ദിവസം ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്യും.
