മലപ്പുറം: ജില്ലയിലെ ജനവാസ മേഖലകളില്‍ ഭീഷണിയാകുന്ന പാമ്പുകളെ പിടിച്ച് അവയുടെ ആവാസവ്യവസ്ഥയില്‍ തിരികെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തിയില്‍ വിദഗ്ധരായ ആളുകളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് കേരള വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ അപേക്ഷ സെപ്തംബര്‍ 30നകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0483 2734803.
