തിരുവനന്തപുരം- മന്ത്രി കെ.ടി.ജലീലിനെ പരിഹസിച്ച് തോര്‍ത്ത് ചലഞ്ചുമായി വി.ടി.ബല്‍റാം എം.എല്‍.എ. എന്‍.ഐ.എ ഓഫിസില്‍ രാവിലെ അറുമണിക്ക് വിശദീകരണം എത്താന്‍ മന്ത്രി ജലീല്‍ എത്തിയതിനെ പരിഹസിച്ചാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്ഥിരമായി വിശദീകരണം നല്കാന് ഓരോരോ ഓഫീസുകളില്‍ പോകേണ്ടി വരുന്ന മന്ത്രിക്ക് തലയിലിടാന്‍ തോത്ത് മുണ്ട് വാങ്ങാന്‍ സഹായിച്ചാലോ എന്നാണ് ബല്‍റാം ചോദിക്കുന്നത്. എന്റെ വക 25 എന്നും ഹാഷ് ടാഗ് നല്‍കിയിട്ടുണ്ട്.
