ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി 17കാരിയെ കൂട്ട ബലാത്‌സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്ത് ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍. വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യിലാണ് 17 വയസുകാ​രി​യാ​യ പെ​ണ്‍​കു​ട്ടിയെ ബ​ന്ധു​വി​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്കു പോകും വഴി ആക്രമിച്ചത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.സം​ഭ​വശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പിടികൂടിയത്. ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന പ്ര​തി​ക​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ​യും മ​ര്‍​ദ്ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കുകയും ചെയ്തു.തുടര്‍ന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച്‌ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​യും ബ​ന്ധു​വും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.അറസ്റ്റിലായ മൂന്നുപേരും നിരവധി കേസുകളില്‍ പ്രതികളാണ് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *