തിരുവനന്തപുരം: ലെെഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.ബി.ഐ വന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷമെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ കത്ത് നല്കിയപ്പോള് കേസെടുത്തത് അസാധാരണ നടപടിയാണ്. കേസില്‍ പുകമറ സൃഷ്ടിക്കാന്‍ വ്യാപക ശ്രമം നടക്കുന്നുവെന്നും അതിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
